ജനം എന്തുകൊണ്ട് ബിദ്അത്ത് ചെയ്യുന്നു?

1. സുന്നത്ത് എന്താണെന്ന് കൃത്യമായി അറിയാത്തതിനാല്‍

സാധാരണ ജനം സുന്നത്തുകളെ വിട്ട് ബിദ്അത്തുകളെ പിന്തുടരുന്നത് ബിദ്അത്തുകളോടുള്ള പ്രിയം കൊണ്ടോ അവ ബിദ്അത്താണെന്ന ധാരണയോടെയോ അല്ല, മറിച്ച്, അവ സുന്നത്ത് തന്നെയാണെന്ന തെറ്റിദ്ധാരണ കൊണ്ടാണ്. അതിനാല്‍ സുന്നത്ത് അറിഞ്ഞാല്‍ മാത്രമേ ബിദ്അത്ത് ഒഴിവാക്കാന്‍ കഴിയൂ. ഹദീസ് പഠിക്കുന്നതിനു പകരം ജനത്തെ കഥകളും കര്‍മ്മശാസ്ത്രവും പഠിപ്പിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. അത് ഒരിക്കലും ഹദീസിനു പകരമാകില്ല.

2. തന്നിഷ്ടങ്ങളെ പിന്തുടരുന്നതിനാല്‍

ഇബ്‌നുറജബ് (റ) പറഞ്ഞു: ശരീഅത്തിനുമേല്‍ 'ഹവ'യ്ക്ക് (ദേഹേച്ഛകള്‍ക്ക്) പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ബിദ്അത്തുകള്‍ ഉത്ഭവിക്കുന്നത്. അതുകൊണ്ടാണ് ബിദ്അത്തിന്റെ ആളുകളെ 'ഹവ'യുടെ ആളുകള്‍ എന്നു വിളിക്കുന്നത്. (തഫ്‌സീര്‍ ഇബ്‌നു റജബ്: 202)

قال الإمام الشافعي - رحمه الله -: إِذَا وَجَدْتُمْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُنَّةً فَاتَّبِعُوهَا ، وَلَا تَلْتَفِتُوا إِلَى قَوْلِ أَحَدٍ - حلية الأولياء (١٠٧/٩)

ഇമാം ശാഫിഈ പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് കണ്ടെത്തിയാല്‍ അത് പിന്തുടരുക. മറ്റൊരാളുടെ വാക്കിലേക്കും നിങ്ങള്‍ തിരിയരുത്.'' (190 /16 ഹലിയ്യതുല്‍ ഔലിയാഅ്)

ചോദ്യം: ബിദ്അത്ത് നല്ലതും അല്ലാത്തതുമുണ്ടോ?

''മുഴുവന്‍ ബിദ്അത്തും ള്വലാലത്ത് ആണ്. ജനം അതു നല്ലതായി കണ്ടാലും ശരി.'' - (ബൈഹഖി)

നല്ല ബിദ്അത്തു വാദവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍:

1. ചോദ്യം: റമള്വാന്‍ മാസത്തിലെ തറാവീഹ് നമസ്‌കാരം ഉമര്‍ (റ) ഏകഇമാമിനു കീഴിലാക്കിയത് ബിദ്അത്തല്ലേ?

ഇതെത്ര നല്ല ബിദ്അത്ത് എന്നല്ലേ ഉമര്‍ (റ) ഇതിനെ സംബന്ധിച്ചു പറഞ്ഞത്? അതുപോലെത്തന്നെ, റമള്വാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരം ഒരു ഇമാമിനു കീഴില്‍ ഒരുമിപ്പിച്ചതിനുശേഷം ഉമര്‍ പറഞ്ഞു: ''ഇതൊരു ബിദ്അത്താണെങ്കില്‍ ഇതെത്ര നല്ല ബിദ്അത്താണ്'' എന്നാണ് ഉമറിന്റെ വാക്ക്.*

(ഈ ഹദീസിന്റെ പൂര്‍ണ്ണമായ വിവര്‍ത്തനവും വിശദീകരണം തൊട്ടു താഴെ വരുന്നുണ്ട്.)

ഉത്തരം: ഉമര്‍ ഇവിടെ 'ബിദ്അത്' എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് അതിന്റെ ഭാഷാര്‍ത്ഥം മാത്രമാണ്. അല്ലാതെ മതത്തില്‍ പുതിയ ഒരു കാര്യമുണ്ടാക്കി എന്നല്ല. കാരണം തറാവീഹ് നബിയുടെ കാലത്ത് അവിടുന്ന് ഇമാമായിനിന്നു നമസ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും നമസ്‌കരിക്കാന്‍ വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും, മസ്ജിദ് നിറഞ്ഞുകവിയുകയും ചെയ്തപ്പോള്‍ നബി (സ) തറാവീഹ് നമസ്‌കാരം നിര്‍ബന്ധമാക്കുമോ എന്നു ഭയക്കുകയും, അവിടുന്ന് ജനങ്ങള്‍ക്ക് ഇമാമായിനിന്നു നമസ്‌കരിക്കുന്നത് നിര്‍ത്തുകയും ചെയ്തു.

പിന്നീട് ജനങ്ങള്‍ ചെറിയ ചെറിയ സംഘങ്ങളായി മസ്ജിദുകളില്‍ ഈ നമസ്‌കാരം തുടര്‍ന്നു. ഉമര്‍ (റ) ഖിലാഫത് ഏറ്റെടുത്തപ്പോള്‍ നബിയുടെ കാലത്ത് നിലനിന്ന രീതിയിലേക്ക് കാര്യം മടക്കി. ഒരു കാര്യവും പുതുതായി ഉണ്ടാക്കിയില്ല.

നബി (സ) മുന്‍പ് ചെയ്തതും നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണമായി ഉപേക്ഷിച്ചതുമായ ഒരു കാര്യം അദ്ദേഹം പുനരാരംഭിക്കുക മാത്രമാണ് ചെയ്തത്. കാരണം, നബി വഫാതായതിനാല്‍ ഇനി തറാവീഹ് നിര്‍ബന്ധമാക്കുമോ എന്ന ഭയം അവശേഷിക്കുന്നില്ല. അതിനാല്‍ ഉമര്‍(റ)ന്റെ പ്രവര്‍ത്തനം ബിദ്അത്തല്ല, ഇത്തിബാഉസ്സുന്ന മാത്രമാണ്.

وما ورد من قول عمر رضي الله عنه : نعمت البدعة هذه مراده أن المداومة عليها مع الإمام في المسجد شبيه بالبدعة، لا أن الصلاة نفسها بدعة ، لما عرفت من أنه صلى الله عليه وسلم صلاها في جماعة (الفواكه لدواني: ٣٢/٨

തറാവീഹ് നമസ്‌കാരം ജമാഅതായി നമസ്‌കരിക്കുന്നതിനെക്കുറിച്ച്, ഇത് എത്ര നല്ല ബിദ്അത്താണ് എന്ന ഉമറിന്റെ വാക്കിന്റെ ഉദ്ദേശ്യം മസ്ജിദില്‍ ഒരു ഇമാമോടെയുള്ള അതിന്റെ ദാഇമാക്കലിനു ബിദ്അത്തിനോടു സാദൃശ്യമുണ്ടെന്നാണ്. അല്ലാതെ ആ നമസ്‌കാരം തന്നെ ബിദ്അത്താണ് എന്നല്ല. കാരണം, നബി (സ) തന്നെയും അതു ജമാഅത്തായി നമസ്‌കരിച്ചിട്ടുണ്ടെന്നത് അറിയപ്പെട്ട വസ്തുതയാണ്.

ഉമര്‍ (റ) നല്ല ബിദ്അത്ത് എന്നു പറഞ്ഞത് പ്രത്യക്ഷം പരിഗണിച്ചുള്ള വാച്യാര്‍ത്ഥത്തില്‍ മാത്രമാണ്. അത് ആശയതലത്തിലുള്ളതല്ല.

സംഭവത്തിന്റെ വിശദരൂപം അബൂബക്കര്‍ അല്‍ബൈഹഖീ (റ), (ഹി. 458ല്‍ മരണം) വിവരിക്കുന്നു:

أَنْبَأَنَا أَبُو زَكَرِيَّا يَحْيَى بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ يَحْيَى أَنْبَأَنَا أَبُو الْحَسَنِ الطَّرَائِفِيُّ، حَدَّثَنَا عُثْمَانُ بْنُ سَعِيدٍ، حَدَّثَنَا يَحْيَى بْنُ بُكَيْرٍ، قَالَ: وَحَدَّثَنَا الْقَعْنَبِيُّ، فِيمَا قَرَأَ عَلَى مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ بْنِ الزُّبَيْرِ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ، قَالَ: خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ، فَقَالَ عُمَرُ بْنُ الْخَطَّابِ: وَاللَّهِ إِنِّي لَأَرَى لَوْ جَمَعْتُ هَؤُلَاءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ، ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ، قَالَ: ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى وَالنَّاسُ يُصَلُّونَ بِصَلَاةِ قَارِئِهِمْ، فَقَالَ عُمَرُ: نِعْمَتِ الْبِدْعَةُ هَذِهِ، وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنَ الَّتِي يَقُومُونَ، يُرِيدُ آخِرَ اللَّيْلِ، وَكَانَ النَّاسُ يَقُومُونَ أَوَّلَهُ “ قَالَ الشَّيْخُ رَضِيَ اللَّهُ عَنْهُ: وَهَذَا الَّذِي مَنَعَ أَمِيرَ الْمُؤْمِنِينَ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ فَإِنْ كَانَتْ بِدْعَةً فَهِيَ بِدْعَةٌ مَحْمُودَةٌ؛ لِأَنَّهَا لَمْ تَكُنْ بِخِلَافِ مَا مَضَى مِنْ عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ فَقَدْ رُوِّينَا أَنَّهُمْ صَلَّوْهَا بِصَلَاةِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيَالِيَ وَإِنَّمَا تَرَكَهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْجَمَاعَةِ خَشْيَةَ أَنْ تُفْرَضَ عَلَيْهِمْ، فَلَمَّا تُوُفِّيَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَكَمُلَ الدِّينُ وَتَنَاهَتِ الْفَرَائِضُ لَمْ يَخْشَ عُمَرُ بْنُ الْخَطَّابِ مَا خَشِيَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَرَأَى أَنَّ جَمْعَهُمْ عَلَى قَارِئٍ وَاحِدٍ أَمْثَلُ، فَأَمَرَ بِهِ، وَكَانَ رَضِيَ اللَّهُ عَنْهُ رَشِيدًا لِأَمْرٍ كَانَ أَمِيرُ الْمُؤْمِنِينَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ يَقُولُ: مَا كُنَّا نُبْعِدُ أَنَّ السَّكِينَةَ تَنْطِقُ عَلَى لِسَانِ عُمَرَ قَالَ الشَّيْخُ رَضِيَ اللَّهُ عَنْهُ: وَقَدْ رُوِّينَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ رَأَى بَعْضَ أَصْحَابِهِ يُصَلُّونَ بِصَلَاةِ أُبَيِّ بْنِ كَعْبٍ فِي رَمَضَانَ فَحَسَّنَهَا وَذَلِكَ فِيمَا

(..റമദാനിലെ ഒരു രാത്രിയില്‍ ഉമര്‍ (റ) പള്ളിയില്‍ എത്തുമ്പോള്‍ ജനങ്ങള്‍ ഒരോരുത്തരായി ഒറ്റക്കൊറ്റക്കു നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇവരെയെല്ലാം ഒരൊറ്റ ഇമാമിനു കീഴില്‍ ആക്കിയാല്‍ കൂടുതല്‍ മാതൃകാപരമായിരുന്നു.'' അങ്ങനെ അദ്ദേഹം അവരെ ഉബയ്യിബ്‌നു കഅ്ബിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂട്ടി. മറ്റൊരു രാത്രി അദ്ദേഹം പള്ളിയില്‍ എത്തുമ്പോള്‍ അവരെല്ലാം ഒരൊറ്റ ഇമാമിനു കീഴില്‍ നമസ്‌കരിക്കുന്നതായി അദ്ദേഹം കïു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇതെത്ര നല്ല ബിദ്അഃ! എന്നാലും രാത്രിയുടെ അവസാനത്തില്‍ നമസ്‌കരിക്കാനായി ഇപ്പോള്‍ ഉറങ്ങുന്നവര്‍ ഇപ്പോള്‍ നമസ്‌കരിക്കുന്നവരെക്കാള്‍ ഉത്തമന്മാരാണ്. ജനങ്ങള്‍ രാത്രിയുടെ ആദ്യത്തില്‍ നമസ്‌കരിക്കുന്നു.''

ബൈഹഖീ (റ) വിശദീകരിക്കുന്നു: ''അത് ബിദ്അത് ആയിരുന്നു എങ്കില്‍ അമീറുല്‍ മുഅ്മിനീന്‍ തടയുമായിരുന്നു. എന്നാല്‍ അതു 'ബിദ്അതുന്‍ മഹ്മൂദഃ'യാണ്. കാരണം, അത് റസൂല്‍(സ)യുടെ കാലത്ത് നടന്നതിനു വിരുദ്ധമല്ല. കാരണം, റസൂല്‍ (സ) ചില രാത്രികളില്‍ ഇങ്ങനെ നമസ്‌കരിച്ചതായും അതു നിര്‍ബന്ധമാക്കുമോ എന്നു ഭയപ്പെട്ടതിനാല്‍ ഉപേക്ഷിച്ചതായും നിവേദനമുണ്ടല്ലോ. റസൂല്‍ (സ) വഫാതാകുകയും ദീന്‍ പൂര്‍ണമാകുകയും നിര്‍ബന്ധമാക്കപ്പെടുക എന്നത് അവസാനിക്കുകയും ചെയ്തതിനാല്‍ റസൂല്‍(സ) ഭയപ്പെട്ട ഒന്ന് ഉമര്‍(റ) ഭയപ്പെട്ടില്ല.''

ഇമാം ബൈഹഖീ (റ) തുടരുന്നു: ''ഉബയ്യിബ്‌നു കഅ്ബിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം സ്വഹാബികള്‍ ഈ നമസ്‌കാരം നമസ്‌കരിക്കുന്നത് റസൂല്‍ (സ) കണ്ടതായും അവിടുന്ന് അതിനെ ശ്ലാഘിച്ചതായും നിവേദനമുണ്ട്.'')

ഈ സംഭവത്തില്‍നിന്ന് ഇത്രയും കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്:

1) തറാവീഹ് നമസ്‌കാരം ഉമറിന്റെ ആവിഷ്‌കരണമല്ല, അത് ഉമര്‍ പുതുതായി കണ്ടുപിടിച്ചതുമല്ല.

2 നബിയുടെ കാലത്തുതന്നെ തറാവീഹ് നമസ്‌കരിച്ചിരുന്നു.

3 നബിയുടെ കാലത്തുതന്നെ അതു ജമാഅത്തായും നമസ്‌കരിച്ചിരുന്നു.

4 അതു നിര്‍ബന്ധമാക്കുമോ എന്നു ഭയന്നാണ് അവിടുന്ന്

സ്വകാര്യമായി നമസ്‌കരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, അതു ജമാഅത്തായി നിര്‍വഹിക്കുന്നതു കണ്ടപ്പോള്‍ നബി (സ) അതിനെ അനുമോദിക്കുകയും ചെയ്തു.

5 നബിയോ ഏതെങ്കിലും സ്വഹാബിയോ അതു സംഘമായി നമസ്‌കരിക്കുന്നത് വിലക്കിയതായി തെൡവില്ല.

6 അതിനാല്‍ ഉമറിന്റെ 'ബിദ്അഃ'പദപ്രയോഗം അത് മതപരമായ 'ബിദ്അഃ' ആണെന്നതിനുള്ള പ്രമാണമാകുന്നില്ല.

ചോദ്യം 2: അപ്പോള്‍ ഈ ഹദീഥിന്റെ അര്‍ത്ഥമെന്ത്?
''ആരെങ്കിലും ഒരാള്‍ ഒരു നല്ല സുന്നതിനു തുടക്കം കുറിച്ചാല്‍ അയാള്‍ അത് ആചരിച്ചതിന്റെയും അയാള്‍ മൂലം അത് ആചരിച്ചവരുടെതിനുമുള്ള പ്രതിഫലം അയാള്‍ക്കു ലഭിക്കും. ഏതൊരാള്‍ ഒരു ചീത്ത സുന്നതിനു തുടക്കം കുറിച്ചുവോ അയാള്‍ക്ക് അയാള്‍ ആചരിച്ചതിന്റേയും അയാള്‍ മൂലം ആചരിച്ചവരുടേയും പാപങ്ങള്‍ ലഭിക്കും.''

ഉത്തരം: മുസ്‌നദ് അബീശൈബയില്‍, ഈ ഹദീസിന്റെ വിശദമായ രൂപം നിവേദനം ചെയ്തതു കാണാം:

حَدَّثَنَا أَبُو بَكْرٍ قَالَ: حَدَّثَنَا أَبُو مُعَاوِيَةَ، عَنِ الْأَعْمَشِ، عَنْ مُسْلِمٍ، عَنْ عَبْدِ الرَّحْمَنِ بْنِ هِلَالٍ الْعَبْسِيِّ، عَنْ جَرِيرٍ، قَالَ: خَطَبَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَحَثَّنَا عَلَى الصَّدَقَةِ فَأَبْطَأُوا حَتَّى رُئِيَ فِي وَجْهِهِ الْغَضَبُ، ثُمَّ إِنَّ رَجُلًا مِنَ الْأَنْصَارِ جَاءَ بِصُرَّةٍ فَأَعْطَاهَا فَتَتَابَعَ النَّاسُ حَتَّى رُئِيَ فِي وَجْهِهِ السُّرُورُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ سَنَّ سُنَّةً حَسَنَةً كَانَ لَهُ أَجْرُهَا وَمِثْلُ أَجْرِ مَنْ عَمِلَ بِهَا مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أُجُورِهِمْ شَيْئًا، وَمَنْ سَنَّ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أَوْزَارِهِمْ شَيْئًا

(''ഒരിക്കല്‍ റസൂല്‍ (സ) സ്വദഖ ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ മടിച്ചു. റസൂലിന്റെ (സ) മുഖത്ത് അതിലുള്ള അമര്‍ഷം ദൃശ്യമായി. പിന്നീട് അന്‍സ്വാറുകളില്‍ ഒരാള്‍ സ്വദഖ നല്കി. അതിനെ തുടര്‍ന്നു മറ്റുള്ളവരും നല്കി. അപ്പോള്‍ റസൂല്‍(സ)യുടെ മുഖത്ത് സന്തോഷം ദൃശ്യമായി. അവിടുന്നു പറഞ്ഞു:

''ആരെങ്കിലും ഒരു ചര്യ തുടങ്ങിയാല്‍ അയാള്‍ ആ ചെയ്തതിന്റെ പ്രതിഫലം അയാള്‍ക്കു ലഭിക്കും. അത് ചെയ്ത മറ്റുള്ളവരുടെ പ്രതിഫലത്തില്‍നിന്ന് ഒന്നും കുറയാതെത്തന്നെ അതേപോലെയുള്ള ഒരു പ്രതിഫലവും ഇയാള്‍ക്കും ലഭിക്കും. ആരെങ്കിലും ഒരു ദുശ്ചര്യ തുടങ്ങിയാല്‍ അയാള്‍ക്ക് അയാള്‍ ചെയ്തതിന്റെ ശിക്ഷയും അതു ചെയ്തവരുടെ ശിക്ഷയില്‍നിന്ന് ഒന്നും കുറയാതെ തന്നെ അത് ചെയ്തവരുടേതിനു തുല്യമായ ശിക്ഷയും ലഭിക്കും.'')

ഇവിടെ ഈ സ്വഹാബി പുതിയ ചര്യയുണ്ടാക്കുകയല്ല, റസൂല്‍ (സ) ആവശ്യപ്പെട്ട ഒരു ചര്യ മാതൃകാപരമായി നടപ്പാക്കുക മാത്രമാണ് ചെയ്തത്. ഈ ഹദീസ് ഒരിക്കലും പുതിയ ആചാരങ്ങള്‍ നിര്‍മിക്കാന്‍ തെളിവാകുന്നില്ല. ഈ ഹദീസിനു വ്യാഖ്യാനം എഴുതിയ ഇമാം നവവീ (റ) പറയുന്നു:

وَأَنَّ مَنْ دَعَا إِلَى هُدًى كَانَ لَهُ مِثْلُ أُجُورِ مُتَابِعِيهِ أَوْ إِلَى ضَلَالَةٍ كَانَ عَلَيْهِ مِثْلُ آثَامِ تَابِعِيهِ سَوَاءٌ كَانَ ذَلِكَ الْهُدَى وَالضَّلَالَةُ هُوَ الَّذِي ابْتَدَأَهُ أَمْ كَانَ مَسْبُوقًا إِلَيْهِ وَسَوَاءٌ كَانَ ذَلِكَ تَعْلِيمُ عِلْمٍ أَوْ عِبَادَةٍ أَوْ أَدَبٍ أَوْ غَيْرُ ذَلِكَ

(''ആരൊരാള്‍ ഹിദായത്തിലേക്കു ക്ഷണിക്കുന്നുവോ അയാള്‍ക്ക് അതു പിന്‍പറ്റിയവരുടെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലവും ആരൊരാള്‍ ദുര്‍മാര്‍ഗത്തിലേക്കു ക്ഷണിക്കുന്നുവോ അയാള്‍ക്ക് അതു പിന്‍പറ്റിയവരുടെ ശിക്ഷക്കു സമാനമായ ശിക്ഷയും ലഭിക്കും.'')

ചോദ്യം 3: മുസ്വ്ഹഫ് ക്രോഡീകരണം നല്ല ബിദ്അത്തല്ലേ?

ഉത്തരം: ഖുര്‍ആന്റെ ക്രോഡീകരണം അല്ലാഹുവാണ് നടത്തിയത്. ''അത് രണ്ടു ചട്ടകള്‍ക്കുള്ളില്‍ ഒരു ഗ്രന്ഥമാക്കി സംരക്ഷിക്കുക മാത്രമാണ് ഉമര്‍(റ)ന്റെ ശക്തമായ നിര്‍ദ്ദേശം പരിഗണിച്ച് അബൂബകര്‍ (റ) ചെയ്തത്. അതിലേക്കു നയിച്ച സംഭവഗതികള്‍ ഇങ്ങനെയാണ്:

യമാമ യുദ്ധവേളയില്‍ അനേകം ഖുര്‍ആന്‍ പാരായണന്മാര്‍ രക്തസാക്ഷികളായപ്പോള്‍ ഉമര്‍ (റ)നു ഖുര്‍ആന്‍ പാരായണന്മാരുടെ മരണം മൂലം വരുംതലമുറക്കു ഖുര്‍ആന്‍ നഷ്ടമാകുമോ എന്ന വേവലാതി ഉണ്ടായി. ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്ന് അബൂബക്കര്‍ (റ) ന് അദ്ദേഹം ഉപദേശം നല്കി. അങ്ങനെ കല്ലിലും തോലിലും ഈത്തപ്പനയോലകളിലുമൊക്കെയായി രേഖപ്പെട്ടു കിടന്ന ഖുര്‍ആന്‍ ക്രോഡീകരിച്ചു രണ്ട് ചട്ടകള്‍ക്കുള്ളിലാക്കി. റസൂല്‍ (സ) യുടെ കാലശേഷമാണിത്. ഈ സംഭവത്തില്‍ ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കാം:

1. മുഴുവന്‍ ഖുര്‍ആനിക വചനങ്ങളും രണ്ട് ചട്ടകള്‍ക്കിടയിലാക്കി ക്രോഡീകരിച്ചത് അബൂബക്കര്‍(റ)ന്റെ നേതൃത്വത്തില്‍ റസൂല്‍ (സ)യുടെ വഫാതിനുശേഷമാണെങ്കിലും ഖുര്‍ആന്‍ എഴുതിവെക്കുന്ന പതിവ് പണ്ടേ ഉണ്ടായിരുന്നു എന്നു ഹദീസുകളില്‍നിന്നു വ്യക്തമാണ്.

2. അബൂബക്കര്‍ (റ) ഖുര്‍ആന്‍ ക്രോഡീകരിച്ചതിനെ കുറിച്ചു പ്രതിപാദിക്കുന്ന ഹദീസുകളില്‍തന്നെ കല്ലിലും തോലിലും ഈത്തപ്പനയുടെ മടലുകളിലുമൊക്കെ ഖുര്‍ആന്‍ എഴുതിവെച്ചിരുന്നു എന്നതിനു പൂറമെ ഖുര്‍ആന്‍ എഴുതിവെക്കാന്‍ റസൂല്‍ (സ) നിര്‍ദേശിച്ചതായും, സ്വഹാബികളില്‍ പലരും ഖുര്‍ആന്‍ എഴുതിവെച്ചതായും ഹദീസുകളില്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇമാം അല്‍ബുഖാരി (റ) നിവേദനം ചെയ്തു:

حَدَّثَنِي مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا يَحْيَى، حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، “ جَمَعَ القُرْآنَ عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَرْبَعَةٌ، كُلُّهُمْ مِنَ الأَنْصَارِ: أُبَيٌّ، وَمُعَاذُ بْنُ جَبَلٍ، وَأَبُو زَيْدٍ، وَزَيْدُ بْنُ ثَابِتٍ ” قُلْتُ لِأَنَسٍ: مَنْ أَبُو زَيْدٍ؟ قَالَ: أَحَدُ عُمُومَتِي

(നബി(സ)യുടെ കാലത്ത് ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചത് ഉബയ്യ്, മുആദുബ്‌നു ജബല്‍, അബൂസൈദ്, സൈദ് ബ്‌നു സാബിത് എന്നിവരാണെന്നും അവര്‍ നാലുപേരും അന്‍സ്വാരികള്‍ ആയിരുന്നു എന്നും വ്യക്തമാകും.)

3. നബി(സ)യുടെ കാലത്ത് ചെയ്യാത്ത ഒരു കാര്യവും ഈ വിഷയത്തില്‍ അബൂബക്കര്‍(റ)വോ ഉമര്‍(റ)വോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇതു ബിദ്അത്തിനു തെളിവാകുകയുമില്ല.

ചോദ്യം 4: അപ്പോള്‍, ഹദീസില്‍ പറഞ്ഞ ജുമുഅഃയുടെ ഈ രണ്ടാം ബാങ്ക്?

أَخْبَرَنَا الثِّقَةُ عَنِ الزُّهْرِيِّ، عَنِ السَّائِبِ بْنِ يَزِيدَ، أَنَّ الْأَذَانَ، كَانَ أَوَّلُهُ لِلْجُمُعَةِ حِينَ يَجْلِسُ الْإِمَامُ عَلَى الْمِنْبَرِ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ، فَلَمَّا كَانَ خِلَافَةُ عُثْمَانَ وَكَثُرَ النَّاسُ أَمَرَ عُثْمَانُ بِأَذَانٍ ثَانٍ فَأُذِّنَ بِهِ، فَثَبَتَ الْأَمْرُ عَلَى ذَلِكَ وَكَانَ عَطَاءٌ يُنْكِرُ أَنْ يَكُونَ أَحْدَثَهُ عُثْمَانُ وَيَقُولُ: «أَحْدَثَهُ مُعَاوِيَةُ» ، وَاللَّهُ أَعْلَمُ

ഉത്തരം: ഇത് ഏര്‍പ്പെടുത്തിയത് ആരായാലും ശരി ഇതില്‍ ബിദ്അത്ത് കാണാന്‍ കഴിയില്ല. സ്വഹാബികള്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു എന്നതിനാല്‍ ഇജ്മാഇല്‍ തെളിവായി എന്നതിനു പുറമേ ജനങ്ങള്‍ അധികരിച്ചപ്പോള്‍ സൗറാഅ എന്ന സ്ഥലത്ത് ജുമുഅയുടെ സമയമാകുന്നതിനു മുമ്പായി സൗറാഇലും സമീപസ്ഥലങ്ങളിലും ജോലിയിലും മറ്റും വ്യാപൃതരായവര്‍ക്കു സമയമായി എന്ന ഒരറിയിപ്പ് നല്കുക എന്നതായിരുന്നു അതുകൊണ്ട് ലക്ഷ്യമാക്കിയതെന്നും അതിനായി ബാങ്കിന്റെ പദങ്ങള്‍ ഉപയോഗിച്ചു എന്ന് മാത്രമേയുള്ളൂ എന്നും അല്ലാതെ പുണ്യം നേടുക എന്ന ഉദ്ദേശ്യത്തോടെ ദീനില്‍ കടത്തിക്കൂട്ടിയതല്ല ഇതെന്നും ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെ ഇതും ബിദ്അതിന്റെ പരിധിയില്‍ പെടുന്നില്ല.

ഇത് ഏര്‍പ്പെടുത്തിയത് ആരാണെങ്കിലും ശരി ഇതിലും ബിദ്അത്ത് കാണാന്‍ കഴിയില്ല. സ്വഹാബികള്‍ ഏകീകരിച്ച് അംഗീകരിച്ചു എന്നതിനാല്‍ ഇജ്മാഇനും ഈ രിവായത്ത് തെളിവായി.

ചോദ്യം 5: ശാഫിഈ ഇമാമിനെ പോലെ ചിലര്‍ ബിദ്അതുകള്‍ 'മംദൂഹ, മദ്മൂമ' എന്നിങ്ങനെ രണ്ടുതരമുണ്ട് എന്നു പറയുന്നു, എന്നാല്‍ ഈ വിഭാഗീകരണം ഇസ്‌ലാമിനു വിരുദ്ധമല്ലേ?

ഉത്തരം: അല്ല, കാരണം,

وَمُرَادُ الشَّافِعِيِّ رَحِمَهُ اللَّهُ مَا ذَكَرْنَاهُ مِنْ قَبْلُ: أَنَّ الْبِدْعَةَ الْمَذْمُومَةَ مَا لَيْسَ لَهَا أَصْلٌ مِنَ الشَّرِيعَةِ يُرْجَعُ إِلَيْهِ، وَهِيَ الْبِدْعَةُ فِي إِطْلَاقِ الشَّرْعِ، وَأَمَّا الْبِدْعَةُ الْمَحْمُودَةُ فَمَا وَافَقَ السُّنَّةَ، يَعْنِي: مَا كَانَ لَهَا أَصْلٌ مِنَ السُّنَّةِ يُرْجَعُ إِلَيْهِ، وَإِنَّمَا هِيَ بِدْعَةٌ لُغَةً لَا شَرْعًا، لِمُوَافَقَتِهَا السُّنَّةَ. جامع العلوم والحكم - زين الدين عبد الرحمن بن أحمد بن رجب بن الحسن، السَلامي، البغدادي، ثم الدمشقي، الحنبلي (المتوفى: 795هـ

(ശാഫിഈ (റ) പറഞ്ഞതിന്റെ ഉദ്ദേശ്യം അടിസ്ഥാനപരമായി ശരീഅത്തില്‍ തെളിവില്ലാത്തത് ദീനില്‍ കൂട്ടിച്ചേര്‍ത്താല്‍ അത് 'മദ്മൂമഃ' ആയ ബിദ്അതും എന്നാല്‍ അടിസ്ഥാനപരമായി നബിചര്യയില്‍ തെളിവുള്ളത് 'മഹ്മൂദഃ' ആയ ബിദ്അതുമാണ് എന്നാണ്. അതു ഭാഷയില്‍ മാത്രമാണു ബിദ്അത് ആകുന്നത്. ശരീഅത്തില്‍ അല്ല.)

S